ലഹരിവ്യാപനത്തിനെതിരേ സമൂഹം രംഗത്തു വരണം: ഫ്രാന്‍സിസ് ജോര്‍ജ്
1533929
Monday, March 17, 2025 7:40 AM IST
ചങ്ങനാശേരി: ലഹരിവ്യാപനത്തിനെതിരേ പ്രതിരോധം തീര്‍ക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹ്യ സന്നദ്ധ സംഘടനകളും മുന്നോട്ടുവരണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കു പൊതുസമൂഹത്തിന്റെ കലവറയില്ലാത്ത പിന്തുണ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈഎംസിഎ കേരള റീജൺ ചെയര്മാന് പ്രഫ. അലക്സ് തോമസ്, വൈസ് ചെയര്മാന് കുര്യന് തൂമ്പുങ്കല്‍, സീറോ മലബാര്‍ സഭാ ഹയര്‍ എഡ്യൂക്കേഷന്‍ കമ്മിറ്റി സെക്രട്ടറി ഫാ. റെജി പ്ലാത്തോട്ടം എന്നിവര്‍ക്ക് വൈഎംസിഎ നല്കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് ഡോ. റോയ് ജോസഫ് അധ്യക്ഷത വഹിച്ചു. ദേശീയ ട്രഷറര്‍ റെജി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ഡോ. റൂബിള്‍ രാജ്, ടോമിച്ചന് അയ്യരുകുളങ്ങര, ജോസ് കുളങ്ങര, എം.എം. മാത്യു, കുഞ്ഞുമോന് തൂമ്പുങ്കല്‍, എം.ജി. കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.