അന്താരാഷ്ട്ര വനിതാ ദിനാചരണം
1533931
Monday, March 17, 2025 7:40 AM IST
ചങ്ങനാശേരി: സാമൂഹ്യ തിന്മകള്ക്കെതിരേ സ്ത്രീകള്‍ പോരാടണമെന്നും സമൂഹത്തിന്റെ കാര്യക്ഷമമായ നിലനില്പിന് അത്യന്താപേക്ഷിതമായ നീതി, സമത്വം, സാഹോദര്യം കാത്തൂസൂക്ഷിക്കുന്നതിന് സ്ത്രീകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ചങ്ങനാശേരി നഗരസഭാ ചെയര്‍ പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്. തൃക്കൊടിത്താനം മേഖല സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാചരണവും ലഹരിവിമുക്ത ബോധവത്കരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍.
ഫാത്തിമാപുരം പള്ളി പാരീഷ് ഹാളില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡന്റ് മോളി ജോസഫ് അധ്യക്ഷത വഹിച്ചു. ചാസ് അതിരൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് പനക്കേഴം മുഖ്യപ്രഭാഷണവും അസംപ്ഷന്‍ കോളജ് പ്രിന്‍സിപ്പല്‍ ഫാ. തോമസ് പാറത്തറ അനുഗ്രഹ പ്രഭാഷണവും നടത്തി. മേഖല പ്രസിഡന്റ് ലാലി ഇളപ്പുങ്കല്‍, കൗണ്‍സിലര്‍ മോളമ്മ സെബാസ്റ്റ്യന്‍, മിനി ചെന്നിക്കര, സ്വപ്ന ബിനു എന്നിവര്‍ പ്രസംഗിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ആര്. രാജേഷ് ക്ലാസ് നയിച്ചു.