എംജിയില്‍ ഇന്‍ഡോ-ഫ്രഞ്ച് ശില്പശാലയ്ക്ക് തുടക്കം
1533915
Monday, March 17, 2025 7:26 AM IST
കോട്ടയം: എംജി യൂണിവേഴ്സിറ്റിയും ഫ്രാന്‍സിലെ ട്രോയ്സ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയും സംയുക്തമായി ഇന്‍ഡോ-ഫ്രഞ്ച് ശില്പശാല സംഘടിപ്പിച്ചു. വൈസ് ചാന്‍സലര്‍ സി.ടി. അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.
സിന്‍ഡിക്കേറ്റ് അംഗം റെജി സക്കറിയ, ശില്പശാലയുടെ ഫ്രഞ്ച് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഔറെലിന് ബ്രയന്റ്, ഇന്ത്യന്‍ കോ-ഓര്‍ഡിനേറ്ററും എംജി യൂണിവേഴ്സിറ്റിയിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ അള്‍ട്രാ ഫാസ്റ്റ് സ്റ്റഡീസ് ഡയറക്ടറുമായ നന്ദകുമാര്‍ കളരിക്കല്‍, ഫ്രാന്‍സിലെ ജീന്‍ ലാമോര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രഫ. ഇസബെല്‍ റോയാഡ്, ഡോ. പാര്‍വതി നാന്‍സി, ഡോ. അനീഷ ഗോകര്‍ണ എന്നിവര്‍ പ്രസംഗിച്ചു.
ഫംഗ്ഷണല്‍ മെറ്റീരിയല്‍സ് ഫോര്‍ എമര്‍ജിംഗ് ആപ്ലിക്കേഷന്‍സ് എന്ന വിഷയത്തിലുള്ള ശില്പശാല നാളെ സമാപിക്കും.