മരണത്തിരുനാളിനൊരുങ്ങി ചമ്പക്കുളം ബസിലിക്ക
1534062
Tuesday, March 18, 2025 2:39 AM IST
മങ്കൊമ്പ്: ആയിരക്കണക്കിനു തീർഥാടകരെത്തുന്ന ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്കയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ നാളെ. ഇന്നു രാവിലെ 5.45ന് സപ്ര, കുരിശിന്റെ വഴി, വിശുദ്ധ കുർബാന- ഫാ. എബിൻ ഈട്ടിക്കൽ, വൈകുന്നേരം 3.45ന് വിശുദ്ധന്റെ തിരുസ്വരൂപം പ്രധാന കവാടത്തിൽ പ്രതിഷ്ഠിക്കും.
വൈകുന്നേരം നാലിന് റംശാ, പ്രസുദേന്തിവാഴ്ച, 4.45ന് തിരുനാൾ കുർബാന, പ്രസംഗം-ആർച്ച്ബിഷപ് എമിരറ്റസ് മാർ ജോസഫ് പെരുന്തോട്ടം, 6.15ന് മധ്യസ്ഥപ്രാർഥന, ലദീഞ്ഞ്, 6.30ന് പട്ടണപ്രദക്ഷിണം. പ്രധാന തിരുനാൾ ദിനമായ 19ന് രാവിലെ അഞ്ചിന് തമിഴ് വിശുദ്ധ കുർബാന -ഫാ. ചാക്കോ ആക്കാത്തറ, 6.15ന് തിരുനാൾ കുർബാന, പ്രസംഗം-ഫാ. ജോമിറ്റ് തുണ്ടുപറമ്പിൽ, 7.45ന് ലത്തീൻ റീത്തിൽ വിശുദ്ധ കുർബാന-ഫാ.ജോയി പുത്തൻവീട്ടിൽ.
9.30ന് തിരുനാൾ കുർബാന ഫാ. ടോണി പുതുവീട്ടിൽക്കളം, തിരുനാൾ സന്ദേശം -ഫാ. സോണി മുണ്ടുനടയ്ക്കൽ, 11ന് മധ്യസ്ഥപ്രാർഥന, ലദീഞ്ഞ്, തിരുനാൾ പ്രദക്ഷിണം-ഫാ. ജേക്കബ് മീനപ്പള്ളി, 12ന് ഊട്ടുനേർച്ച, വൈകുന്നേരം ആറിന് റംശാ, കൊടിയിറക്ക്, 6.45ന് ബൈബിൾ നാടകം.