റാഗിംഗ്: ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാൻ സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന്
1516057
Thursday, February 20, 2025 6:22 AM IST
കോട്ടയം: കാമ്പസുകളില്‍ റാഗിംഗ് എന്ന പേരില്‍ ക്രിമിനലുകള്‍ അഴിഞ്ഞാടുമ്പോള്‍ ഇത് തടയാനും ആവര്‍ത്തിക്കാതിരിക്കാനുമുള്ള കര്ശനനടപടികളെടുക്കാതെ കുറ്റവാളികളെ സ്വാഭാവിക നിയമനടപടികളിലേക്കു വിട്ട് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് കോട്ടയം ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് വേദഗിരി. സ
ര്‍ക്കാര്‍ ശക്തമായ നടപടികള്‍ ഉടനടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു.