കാൽനട പ്രചാരണ ജാഥ ഇന്ന് ആരംഭിക്കും
1516067
Thursday, February 20, 2025 6:30 AM IST
വൈക്കം: കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് സിപിഎം ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി വൈക്കം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള കാൽനട പ്രചാരണ ജാഥ ഇന്ന് ആരംഭിക്കും. രാവിലെ 10ന് ടിവിപുരം മൂത്തേടത്തുകാവിൽനിന്ന് ആരംഭിക്കുന്ന ജാഥ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ. ഹരികുമാർ ഉദ്ഘാടനം ചെയ്യും. ഏരിയാ സെക്രട്ടറി പി. ശശിധരൻ അധ്യക്ഷത വഹിക്കും.
ജില്ലാ കമ്മിറ്റി അംഗം അഡ്വ.കെ.കെ. രഞ്ജിത്ത് ക്യാപ്റ്റനും, ഏരിയാ കമ്മിറ്റി അംഗം കെ.കെ. ശശികുമാർ മാനേജരുമായാണ് ജാഥാ പര്യടനം. ജാഥ പഞ്ചായത്തുകളിലും വൈക്കം നഗരസഭയിലും പര്യടനം നടത്തി 23ന് സമാപിക്കും.