ധർണ നടത്തി
1516068
Thursday, February 20, 2025 6:30 AM IST
പെരുവ: അന്യായമായ ഭൂനികുതി വര്‍ധനയിലും കേരള സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ് വെള്ളൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളൂര്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കോണ്‍ഗ്രസ് തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് എം.കെ. ഷിബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.സി. ജോഷി അധ്യക്ഷത വഹിച്ചു.
കല്ലറ: അന്യായമായ ഭൂനികുതി വര്‍ധനയ്ക്കും സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരേ കോണ്‍ഗ്രസ് കല്ലറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്ലറ വില്ലേജ് ഓഫീസിലേക്കു പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി എ. സനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എം. മനോജ് അധ്യക്ഷത വഹിച്ചു.