സെന്റ്ഗിറ്റ്സ് എന്‍ജിനിയറിംഗ് കോളജ് കിര്‍ഫ് റാങ്കിംഗ് ഉന്നത വിദ്യാഭ്യാസ പുരസ്കാരം ഏറ്റുവാങ്ങി
1515806
Wednesday, February 19, 2025 11:46 PM IST
പാത്താമുട്ടം: കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിം വര്‍ക്ക് (കിര്‍ഫ്) സംവിധാനത്തില്‍ എന്‍ജിനിയറിംഗ് കോളജുകളില്‍ ആറാം സ്ഥാനം നേടിയ കോട്ടയം സെന്റ്ഗിറ്റ്സ് എന്‍ജിനിയറിംഗ് കോളജ് പുരസ്കാരം ഏറ്റുവാങ്ങി.
എറണാകുളത്ത് നടത്തിയ അവാര്‍ഡ്ദാന ചടങ്ങില്‍ മന്ത്രി ഡോ. ആര്. ബിന്ദുവില്‍നിന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ടി. സുധ പുരസ്കാരം സ്വീകരിച്ചു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ എന്‍ജനിയറിംഗ് കോളജുകളുടെ റാങ്ക് പട്ടിക പ്രസദ്ധീകരിച്ചതിലാണ് സെന്റ്ഗിറ്റ്സ് ആറാം സ്ഥാനം നേടിയത്. കൂടാതെ അണ് എയ്ഡഡ് കോളജുകളില്‍ രണ്ടാം സ്ഥാനത്തും സെന്റ്ഗിറ്റ്സ് ഇടംപിടിച്ചു.
സംസ്ഥാനതലത്തില്‍ ആദ്യമായി ഏര്‍പ്പെടുത്തിയ കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിം വര്‍ക്ക് റാങ്കിംഗില്‍ ഈ വര്‍ഷം സര്‍വകലാശാലകളും കോളജുകളും ഉള്‍പ്പെടെ സംസ്ഥാനത്തെ 449 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പങ്കെടുത്തത്. അധ്യാപനം, ഗവേഷണം, വിജയശതമാനം, വിദ്യാര്‍ഥികളുടെ നൈപുണിവികസനം, ശാസ്ത്രാവബോധം വളര്‍ത്തല്‍ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് കിര്‍ഫ് റാങ്കിംഗ് നടത്തിയത്. സാങ്കേതിക-മാനേജ്മെന്റ് വിഷയങ്ങളില്‍ സാങ്കേതിക സര്‍വകലാശാലയുടെ കീഴില്‍ ഗവേഷണം ചെയ്യുന്നതിനുള്ള സൗകര്യവും സ്ഥാപനത്തിലുണ്ട്.