സ്കൂൾ വാർഷികാഘോഷം
1515793
Wednesday, February 19, 2025 11:26 PM IST
തുലാപ്പള്ളി: സെന്റ് ജോർജ്സ് എൽപി സ്കൂളിന്റെ 60-ാമത് വാർഷികാഘോഷവും രക്ഷാകർത്തൃ സമ്മേളനവും ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാ. ജോസ് തട്ടാംപറന്പിൽ അധ്യക്ഷത വഹിക്കും. രൂപത കോർപറേറ്റ് മാനേജർ ഫാ. ഡൊമിനിക് അയലൂപ്പറന്പിൽ മുഖ്യപ്രഭാഷണം നടത്തും. ഹെഡ്മാസ്റ്റർ കെ. ക്രിസ് ജോസഫ്, റാന്നി എഇഒ പ്രീതി ജോസഫ്, റാന്നി ബിപിസി ഷാജി എ. സലാം, വാർഡ് മെംബർ സിബി അഴകത്ത്, പൂർവ അധ്യാപകൻ അപ്പച്ചൻ കാരക്കാട്ട്, പൂർവവിദ്യാർഥികളായ മാത്യു കൊല്ലമലക്കരോട്ട്, ജോസഫ് പന്തിരുവേലിൽ, പിടിഎ പ്രസിഡന്റ് സോമിറ്റ് മാത്യു, എംപിടിഎ പ്രസിഡന്റ് അന്നമ്മ ജേക്കബ്, സ്കൂൾ ലീഡർ ഇമ്മാനുവൽ തോമസ് ജേക്കബ് എന്നിവർ പ്രസംഗിക്കും. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടക്കും.
പനമറ്റം: ഗവൺമെന്റ് എച്ച്എസ്എസ് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും നടത്തി. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ മുഖ്യപ്രഭാഷണം നടത്തി. പാലാ ഐഡിബിഐ ബാങ്ക് സിഎസ്ആർ ഫണ്ടിൽനിന്ന് അനുവദിച്ച ജലശീതീകരിണിയും ശുദ്ധീകരണസംവിധാനവും ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഫ. എം.കെ. രാധാകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യമോൾ, പഞ്ചായത്തംഗം എസ്. ഷാജി, പിടിഎ പ്രസിഡന്റ് കെ.ജി. ഗോപകുമാർ, ദേശീയ വായനശാലാ പ്രസിഡന്റ് എസ്. രാജീവ്, പ്രഥമാധ്യാപിക എം.ഡി. പ്രിയ, ഡോ. ജി. അജയകുമാർ, എം.എസ്. ഷീജ, എം. ബാബു, പ്രതീഷ് കെ. നമ്പൂതിരി, റെറ്റി കെ. തോമസ്, ബിജിമോൾ ജയിംസ്, ജാനകി ആർ. പിള്ള തുടങ്ങിയവർ പ്രസംഗിച്ചു. വിരമിക്കുന്ന പ്രിൻസിപ്പൽ കെ.കെ. ഹരികൃഷ്ണൻ ചെട്ടിയാർ, അധ്യാപകരായ ജെസി ഫിലിപ്പ്, പി.ജി. ഉഷ എന്നിവർക്ക് യാത്രയയപ്പ് നൽകി.