സെമിനാർ ഹാൾ വെഞ്ചരിപ്പും ഉദ്ഘാടനവും
1515791
Wednesday, February 19, 2025 11:26 PM IST
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജിലെ ആദ്യകാല ഇംഗ്ലീഷ് അധ്യാപകനായിരുന്ന അന്തരിച്ച പ്രഫ. ഏബ്രഹാം കെ. സെബാസ്റ്റ്യന്റെ സ്മരണാർഥം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ നിർമിച്ചു നൽകിയ സെമിനാർ ഹാളിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നടത്തി.
സീറോമലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ വെഞ്ചരിപ്പും കോളജ് മാനേജർ ഫാ. വർഗീസ് പരിന്തിരിക്കൽ ഹാളിന്റെ ഉദ്ഘാടനവും നിർവഹിച്ചു.
ബർസാർ റവ. ഡോ. മനോജ് പാലക്കുടി, പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, ഫാ. ഡൊമിനിക് മണ്ണിൽപറന്പിൽ, ഫാ. ജോസഫ് എംഎസ്എഫ്എസ്, പ്രഫ. തോമസ് ടി. ജോസഫ്, സിബി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.