റോഡപകടത്തില്‍ പരിക്കേറ്റ വിമുക്തഭടന് മരിച്ചു
1515694
Wednesday, February 19, 2025 6:37 AM IST
ചീരഞ്ചിറ: റോഡപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിമുക്തഭടന് മരിച്ചു. പുതുച്ചിറ അഴകത്ത് ഫിലിപ്പോസ് (കുഞ്ഞച്ചന്-80) ആണ് മരിച്ചത്. കഴിഞ്ഞ ആറിന് കുറിച്ചി ഔട്ട്പോസ്റ്റില്‍ ഫിലിപ്പോസ് സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ടോറസ് ലോറി ഇടിക്കുകയായിരുന്നു.
കോട്ടയം കാരിത്താസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്നലെയാണ് മരിച്ചത്. സംസ്കാരം പിന്നീട്. ഭാര്യ: അന്നമ്മ കറിക്കാട്ടൂര്‍ പുത്തന്‍വീട്ടില്‍ കുടുംബാംഗം. മക്കള്‍: സോനു, മോനു. മരുമക്കള്‍: ജോജി കടന്തോട് കണ്ണിമല, ലിഷ കടന്തോട് ചങ്ങനാശേരി.