പഴയപള്ളി ടൗണ്‍ ജുമാ മസ്ജിദ് ഉദ്ഘാടനം 22ന്
1515692
Wednesday, February 19, 2025 6:37 AM IST
ചങ്ങനാശേരി: പഴയപള്ളി മുസ്ലിം ജമാഅത്തിന്റെ കീഴിലുള്ള പുനര്‍നിര്‍മിച്ച ടൗണ്‍ ജുമാ മസ്ജിദിന്റെ ഉദ്ഘാടനം 22ന് വൈകുന്നേരം ആറിന് നടക്കും. പഴയപള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എസ്. മുഹമ്മദ് ഫൂവാദ് പള്ളി വിശ്വാസികള്‍ക്കയി തുറന്നു കൊടുക്കും. പാണക്കാട് സയിദ് മുനലറലി ശിഹാബ് തങ്ങള്‍ മഗരിബ് നിസ്കാരത്തിന് നേതൃത്വം നല്‍കും.
തുടര്‍ന്ന് ജമാഅത്ത് പ്രസിഡന്റ് എസ്. മുഹമ്മദ് ഫുവാദ് അധ്യക്ഷത വഹിക്കുന്ന സമ്മേളനം കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു.ടി. ഖാദര്‍ ഉദ്ഘാടനം ചെയ്യും. വക്കഫ് ബോര്‍ഡ് പ്രസിഡന്റ് അഡ്വ. സക്കീര്‍, യാക്കോബായ സഭ മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ കുറിലോസ്, കൊടിക്കുന്നില്‍ സുരേഷ് എംപി, ജോബ് മൈക്കിള്‍ എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് എന്നിവര്‍ പ്രസംഗിക്കും.
1978 മുതല്‍ പഴയ പള്ളിയുടെ തൈക്കാവായി പ്രവര്‍ത്തിച്ച മസ്ജിദ് പുനര്നിര്മാണത്തോടുകൂടി ജുമാ നമസ്കാരത്തിന് സൗകര്യമുള്ള പള്ളിയായി ഉയര്‍ത്തപ്പെടും. മുസ്തഫ സുഹ്രിയാണ് പള്ളി ഇമാം.
ജമാ അത്ത് പ്രസിഡന്റ് എസ്. മുഹമ്മദ് ഫുവാദ്, വൈസ് പ്രസിഡന്റ് ഹക്കീം പാറയില്‍, സെക്രട്ടറി സാജുധീന്, മുഹമ്മദ് ഷെരിഫ്, ഷെരീഫ്കുട്ടി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.