ചങ്ങനാശേരി അതിരൂപത യുവദീപ്തി- എസ്എംവൈഎം പ്രവര്ത്തനവര്ഷത്തിനു തുടക്കം
1515689
Wednesday, February 19, 2025 6:37 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത യുവദീപ്തി എസ്എംവൈഎമ്മിന്റെ വാര്‍ഷികവും പുതിയ പ്രവര്‍ത്തനവര്‍ഷത്തിന്റെ ഉദ്ഘാടനവും പാസ്റ്ററല്‍ സെന്ററില്‍ നടന്നു. അതിരൂപത പ്രസിഡന്റ് ജോയല്‍ ജോണ്‍ റോയിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സഞ്ജയ് സതീഷ് റിപ്പോര്‍ട്ടവതരിപ്പിച്ചു.
പുതിയ പ്രസിഡന്റ് അരുണ്‍ ടോമിന്റെ അധ്യക്ഷതയില്‍ച്ചേര്‍ന്ന സമ്മേളനത്തില്‍ അതിരൂപത വികാരിജനറാള്‍ മോണ്‍. ആന്റണി എത്തക്കാട്ട് പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനം ചെയ്തു.
അതിരൂപത ഡയറക്ടര്‍ ഫാ. ജോബിന് ആനക്കല്ലുങ്കല്‍, ജോയിന്റ് ഡയറക്ടര്‍ റവ. ഡോ. സാവിയോ മാനാട്ട്, അസി.ഡയറക്ടര്‍ ഫാ. ടോണി പുതുവീട്ടിക്കളം, എലിസബത്ത് വര്‍ഗീസ്, ക്രിസ്റ്റി കെ. കുഞ്ഞുമോന്, ലാലിച്ചന്‍ മറ്റത്തില്‍, ബ്രദര്‍ ജിബി മോഴുകുന്നില്, അലക്സ് സെബാസ്റ്റ്യന്‍, ലിന്റാ ജോഷി എന്നിവര്‍ പ്രസംഗിച്ചു. മികച്ച യൂണിറ്റുകള്‍ക്കും ഫൊറോനകള്‍ക്കും ഷീല്‍ഡുകളും ട്രോഫികളും സമ്മാനിച്ചു.