ഉത്സവത്തിന് കൊടിയേറി
1515684
Wednesday, February 19, 2025 6:27 AM IST
തലയോലപ്പറമ്പ്: ബ്രഹ്മപുരം മാത്താനം ദേവീക്ഷേത്രത്തിൽ തിരുവുത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുമരകം എം.എൻ. ഗോപാലൻ തന്ത്രികളുടെയും മേൽശാന്തി ഹരീഷ് ഹരിഹരന്റെയും മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റിയത്. തുടർന്ന് ഫ്യൂഷൻ നടന്നു. ഉത്സവം 23ന് സമാപിക്കും.
20ന് വൈകുന്നേരം 5.30ന് കുംഭകുടംവരവ്, ഏഴിന് തിരുവാതിര, 7.30ന് ഭരതനാട്യം, എട്ടിന് ഫ്യൂഷൻ തിരുവാതിര, 21ന് രാവിലെ 11ന് ഉത്സവബലി, വൈകുന്നേരം ഏഴിന് ഫ്യൂഷൻ കൈകൊട്ടിക്കളി, 8.30ന് ദേശ താലപ്പൊലി വരവ്, 8.45ന് കൈകൊട്ടിക്കളി, 9.30ന് വലിയഗുരുതി. 22ന് രാവിലെ 8.45ന് പൊങ്കാല 11.30ന് പൊങ്കാലനിവേദ്യം, 12.30 ന് പൊങ്കാല സദ്യ, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, ഏഴിന് ഗാനമേള. 23ന് ആറാട്ടോടെ ഉത്സവം സമാപിക്കും.
പരിപാടികൾക്ക് ക്ഷേത്രം ദേവസ്വം പ്രസിഡന്റ് കണ്ണൻ കൂരാപ്പള്ളി, വൈസ് പ്രസിഡന്റ് അജയകുമാർ പാലശേരി, സെക്രട്ടറി ഷിനോജ് കരിമാന്താറ്റ്, ട്രഷറർ രജിമോൻ, മഹിളാസമാജം പ്രസിഡന്റ് ലീല രമണൻ, സെക്രട്ടറി രതി ബാബു തുടങ്ങിയവർ നേതൃത്വം നൽകും.