ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ താ​ഴ​ത്തു​പ​ള്ളി​യി​ലെ വി​ന്‍​സെ​ന്‍റ് ഡി പോ​ള്‍ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര്‍​ധ​ന കു​ടും​ബ​ത്തി​ന് വീ​ടൊ​രു​ങ്ങി. വീ​ടി​ന്‍റെ വെ​ഞ്ച​രി​പ്പും താ​ക്കോ​ല്‍​ദാ​ന​വും നാ​ളെ വൈ​കൂ​ന്നേ​രം നാ​ലി​ന് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് നി​ര്‍​വ​ഹി​ക്കും.

ഹോം ​പാ​ലാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ന്‍​സെ​ന്‍റ് ഡി ​പോ​ള്‍ സൊ​സൈ​റ്റി​യു​ടെ ക​ടു​ത്തു​രു​ത്തി യൂ​ണി​റ്റി​ന്‍റെ 75-ാം വാ​ര്‍​ഷി​ക​ത്തോ​ടു​നു​ബ​ന്ധി​ച്ചാ​ണ് ഭ​വ​ന നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​തെ​ന്ന് ഫൊ​റോ​നാ വി​കാ​രി ഫാ. ​മാ​ത്യു ച​ന്ദ്ര​ന്‍​കു​ന്നേ​ല്‍ പ​റ​ഞ്ഞു.

വീ​ട് നി​ര്‍​മിക്കാൻ സ്ഥ​ലം ന​ല്‍​കി​യ​ത് യൂ​ണി​റ്റം​ഗ​മാ​യ പ​ട്ട​റ​ക്കാ​ല ജോ​യി​യാ​ണ്. ത​ന്‍റെ വീ​ടി​ന് സ​മീ​പ​ത്തെ നാ​ല് സെ​ന്‍റ് സ്ഥ​ലം ജോ​യി​യും കു​ടും​ബ​വും ഭ​വ​ന നി​ര്‍​മാ​ണ​ത്തി​നാ​യി വി​ന്‍​സെ​ന്‍റ് ഡി ​പോ​ള്‍ സൊ​സൈ​റ്റി​ക്ക് സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ല്‍​കു​ക​യാ​യി​രു​ന്നു.

14 അം​ഗ​ങ്ങ​ളു​ള്ള യൂ​ണി​റ്റം​ഗ​ങ്ങ​ളി​ല്‍, ഒ​രാ​ള്‍ കു​റ​ഞ്ഞ​ത് 50,000 രൂ​പ വീ​തം ന​ല്‍​കി​യാ​ണ് ഭ​വ​ന​നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

ര​ണ്ട് കി​ട​പ്പു മു​റി​ക​ളും ഹാ​ളും അ​ടു​ക്ക​ള​യും ബാ​ത്ത് റൂ​മും സി​റ്റൗ​ട്ട് ഉ​ള്‍​പ്പെ​ടെ 650 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ര്‍​ണ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ വീ​ടി​ന് 10.50 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വാ​യ​താ​യി ഭ​വ​ന നി​ര്‍​മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ വി​ന്‍​സെ​ന്‍റ് ഡി​പോ​ള്‍ സൊ​സൈ​റ്റി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍് ജോ​ര്‍​ജ് പു​ളി​ക്കീ​ല്‍, സെ​ക്ര​ട്ട​റി ബാ​ബു അ​ന്നാ​ശേ​രി എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

ടൈ​ല്‍ പാ​കി എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യാ​ണ് ഭ​വ​ന നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. വി​ന്‍​സെ​ന്‍റ് ഡി പോ​ള്‍ സൊ​സൈ​റ്റി ക​ടു​ത്തു​രു​ത്തി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര്‍​മി​ച്ച നാ​ലാ​മ​ത്തെ ഭ​വ​ന​മാ​ണ് നാ​ളെ വെ​ഞ്ച​രി​ക്കു​ന്ന​ത്.