കാര്‍ഷികമേഖലയെ സംരക്ഷിക്കാന്‍ അതിരൂപത ബാധ്യസ്ഥം: മോണ്‍. മാത്യു ചങ്ങങ്കരി
1513448
Wednesday, February 12, 2025 6:53 AM IST
മാമ്പുഴക്കരി: കാര്‍ഷികമേഖലയെ സംരക്ഷിക്കാന്‍ അതിരൂപത ബാധ്യസ്ഥമാണന്ന് ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി. എം.എസ്. സ്വാമിനാഥന് റൈസ് റിസര്‍ച്ച് സ്റ്റേഷനും ഇന്‍ഫാമും ക്രിസും സംയുക്തമായി സംഘടിപ്പിച്ച "ഗുഡ് അഗ്രിക്കള്‍ചറല്‍ പ്രാക്ടീസ്' പദ്ധതിയില്‍ പങ്കെടുത്തു വിജയകരമായി പരിശീലനം പൂർത്തിയാ ക്കിയ അറുപതുപേർക്ക് സര്‍ട്ടിഫിക്കറ്റ് വിതരണ ചെയ്യുന്നതിനുള്ള സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മങ്കൊമ്പ് കാര്‍ഷിക ഗവേഷണ കേന്ദ്രം ഡോ.എം. സുരേന്ദ്രന് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഇന്‍ഫാം ചങ്ങനാശേരി കാര്‍ഷിക ജില്ലാ ഡയറക്ടര്‍ ഫാ. തോമസ് താന്നിയത്ത്, ജോയിന്റ് ഡയറക്ടര്‍ ഫാ. സോണി പള്ളിച്ചിറയില്‍, സെക്രട്ടറി ടോം ജോസഫ് ചമ്പക്കുളം, ട്രഷറര്‍ എം.കെ. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.