മെഡിക്കൽ കോളജ് നഴ്സിംഗ് സ്കൂൾ ഹോസ്റ്റലിൽ റാഗിംഗ്; 5 പേർ കസ്റ്റഡിയിൽ
1513337
Wednesday, February 12, 2025 5:49 AM IST
ഗാന്ധിനഗർ: മെഡിക്കൽ കോളജ് നഴ്സിംഗ് സ്കൂൾ ഹോസ്റ്റലിൽ റാഗിംഗ് നടക്കുന്നതായി പരാതി. ഒന്നാം വർഷ വിദ്യാർഥികളെ മൂന്നാം വർഷ വിദ്യാർഥികളിൽ ചിലർ റാഗ് ചെയ്തതായാണ് പരാതി. വിദ്യാർഥികളെ കോമ്പസ് കൊണ്ട് കുത്തി പരിക്കേൽപിച്ചതായും പരാതിയിൽ പറയുന്നു.
സംഭവത്തിൽ അഞ്ചു പേരെ കസ്റ്റഡിയിൽ എടുത്തതായി ഗാന്ധിനഗർ എസ്എച്ച്ഒ ടി. ശ്രീജിത്ത് പറഞ്ഞു.
വർഷങ്ങൾക്ക് മുമ്പ് ഗാന്ധിനഗർ എസ്എംഇയിൽ വിദ്യാർഥിനിയെ റാഗിംഗിന് വിധേയമാക്കിയത് വലിയ വിവാദത്തിനിടയാക്കിയിരുന്നു.