കാഞ്ഞിരംകവല-കാഞ്ഞിരപ്പള്ളി ഹൈവേയിൽ അപകടം പതിവായി
1513289
Wednesday, February 12, 2025 5:31 AM IST
മേലുകാവ്: കാഞ്ഞിരംകവല-കാഞ്ഞിരപ്പള്ളി സംസ്ഥാന ഹൈവേയിൽ കാൽനട യാത്രക്കാരും ബൈക്ക് യാത്രികരും അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാകുന്നു. റോഡിന് ഇരുവശവും ടാറിംഗിന് ശേഷം ഫില്ലിംഗ് നടത്താത്തതാണ് അപകടങ്ങൾക്കു കാരണമാകുന്നത്.
അഞ്ച് ഇഞ്ച് വരെ പലഭാഗങ്ങളിലും കട്ടിംഗുണ്ട്. അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് മെംബർ ജെറ്റോ ജോസ്, ജയിംസ് മാത്യു തെക്കേൽ എന്നിവർ അറിയിച്ചു.