വെന്നിമലയിൽ വൻ തീപിടിത്തം
1513402
Wednesday, February 12, 2025 6:33 AM IST
പാമ്പാടി: പയ്യപ്പാടി വെന്നിമലയിൽ വൻ തീപിടിത്തം. വെന്നിമല ഗുരുദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ടെക്നോളജിയുടെ ഉടമസ്ഥതയിലുള്ള മൂന്നേക്കർ സ്ഥലത്തെ മരങ്ങളും കാട്ടുവള്ളികളും കത്തിനശിച്ചു.
കെട്ടിടത്തിന് നാശനഷ്ടമൊന്നുമില്ല. സമീപത്തെ വീടുകളിലേക്കും തീ പടർന്നില്ല. ഇന്നലെ രാവിലെ 11.15നാണ് തീപിടിത്തം .
പാമ്പാടി, കോട്ടയം എന്നിവിടങ്ങളിൽനിന്നെത്തിയ ഫയർഫോഴ്സിന്റെ രണ്ടു യൂണിറ്റാണ് തീയണച്ചത്. ഒന്നേമുക്കാൽ മണിക്കൂർകൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഇൻസ്റ്റിറ്റ്യൂട്ടിന് ആറേക്കർ സ്ഥലമാണുള്ളത്. ഇതിൽ മൂന്നേക്കർ പൂർണമായി കത്തിനശിച്ചു.