ബജറ്റ് പ്രഖ്യാപനം സ്വാഗതാർഹം: പെന്‍ഷനേഴ്സ് ഫ്രണ്ട്
1513434
Wednesday, February 12, 2025 6:43 AM IST
കോട്ടയം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും ശമ്പളപരിഷ്കരണ കുടിശികയും രണ്ടു ഗഡു ക്ഷാമബത്തയും ബജറ്റില്‍ പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണെന്ന് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി. ശമ്പള, പെന്ഷന് പരിഷ്കരണം മെഡിസെപ്പിലെ അപാകത പരിഹരിക്കല്‍ എന്നിവ സംബന്ധിച്ച് എത്രയും വേഗം തീരുമാനമെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് വി.എം. മോഹനന് പിള്ളയുടെ അധ്യക്ഷതയില്‍ മൈക്കിള്‍ സിറിയക്, പി. രാധാകൃഷ്ണക്കുറുപ്പ്, ഡോ. വര്‍ഗീസ് പേരയില്‍, ജെയ്സണ്‍ മാന്തോട്ടം, വടയക്കണ്ടി നാരായണന്, ബാബു ജോസഫ്, മാത്തച്ചന് പ്ലാന്തോട്ടം, പി.ടി. ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.