ബാസ്കറ്റ് ബോള്‍ താരങ്ങളെ ആദരിക്കും
1513290
Wednesday, February 12, 2025 5:31 AM IST
പാലാ: നാഷണല്‍ ഗെയിംസില്‍ ബാസ്കറ്റ്ബോള്‍ മത്സരത്തില്‍ വെള്ളിമെഡല്‍ കരസ്ഥമാക്കിയ പാലാ അല്‍ഫോന്‍സാ കോളജിലെ കൃഷ്ണപ്രിയ ശരത്ത്, ചിന്നു കോശി, കോച്ച് മാര്ട്ടിന് എന്നിവരെ നാളെ രാവിലെ 11ന് പാലാ ബിഷപ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആദരിക്കും. പാലായില്‍ നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിച്ച ചലഞ്ചേഴ്സ് ബാസ്കറ്റ് ബോള്‍ ക്ലബ്ബാണ് ഇവര്‍ക്ക് വേണ്ട പരിശീലനം നല്‍കിവരുന്നത്.
സൂരജ് മണര്‍കാടിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ക്ലബ്ബ് സെക്രട്ടറി ബിജു തെങ്ങുംപള്ളിയില്‍, വൈസ് പ്രസിഡന്റ് സജി ജോര്‍ജ്, ഷാജന്, ആന്റണി പി. മനോജ്, കെ.ആര് സൂരജ് എന്നിവർ പ്രസംഗിക്കും. ബാസ്കറ്റ്ബോള്‍ പഠിക്കാന്‍ താത്പര്യമുള്ള കുട്ടികള്‍ക്കായി ക്ലബിന്റെ ആഭിമുഖ്യത്തില്‍ അവധിക്കാലത്ത് സൗജന്യമായി ബാസ്കറ്റ്ബോള്‍ പരിശീലനം നടത്തുകയും സാമ്പത്തികമായി പിന്നാക്കം നൽക്കുന്ന കായിക താരങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്നു.