നെല്‍കൃഷിക്ക് ഡ്രോണ്‍ ഉപയോഗിച്ച് സൂക്ഷ്മമൂലകം തളിച്ചു
1513451
Wednesday, February 12, 2025 6:53 AM IST
ചങ്ങനാശേരി: മുനിസിപ്പല്‍ പരിധിയിലുള്ള പടശേഖരങ്ങളിലെ നെല്‍കൃഷിക്ക് ഡ്രോണ്‍ ഉപയോഗിച്ച് മൈക്രോന്യൂട്രിയന്റ് തളിച്ചു. നഗരസഭ കൃഷിഭവന് പരിധിയിലുള്ള 125 ഏക്കര്‍ സ്ഥലത്താണ് സമ്പൂര്‍ണ എന്ന സൂഷ്മ മൂലകം തളിച്ചത്.
നഗരസഭയിലെ ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട ഈര പൊങ്ങാനം പാടശേഖരത്തില്‍ നടന്ന യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് ഉദ്ഘാടനം നിര്‍വഹിച്ചു.
വൈസ്ചെയര്‍മാന്‍ മാത്യൂസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ സ്മിത സുനില്‍, ബാബു തോമസ്, കൃഷി ഓഫീസര്‍ ബിജു പി., പാടശേഖര സമിതി സെക്രട്ടറി പ്രിയേഷ് ബാബു, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.