കാർ പാലത്തിന്റെ കൈവരിയിൽ ഇടിച്ച് ഒരാൾക്കു പരിക്ക്
1513442
Wednesday, February 12, 2025 6:43 AM IST
വൈക്കം: നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ കാറിൽ സഞ്ചരിച്ചിരുന്ന വീട്ടമ്മയ്ക്കു പരിക്കേറ്റു.
ഇടിയുടെ ആഘാതത്തിൽ കാർതോട്ടിലേക്ക് മറിയാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
തിങ്കളാഴ്ച രാത്രി വൈക്കം -തലയോലപ്പറമ്പ് റോഡിൽ ചാലപ്പറമ്പ് പാലത്തിലായിരുന്നു അപകടം.
തലയ്ക്ക് സാരമായി പരിക്കേറ്റ വൈക്കപ്രയാർ സ്വദേശിനിയെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നു.