കേരള കോൺഗ്രസ് പ്രവർത്തകസമിതി യോഗം
1513410
Wednesday, February 12, 2025 6:33 AM IST
പള്ളിക്കത്തോട്: ആസന്നമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ആവശ്യമായ കർമപദ്ധതിക്ക് രൂപം നൽകാൻ കേരള കോൺഗ്രസ് പള്ളിക്കത്തോട് മണ്ഡലം പ്രവർത്തക സമിതി യോഗം ചേർന്നു. പാർട്ടി സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് സജി ആക്കിമാട്ടേൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജയിസൺ ജോസഫ്, സംസ്ഥാനസെക്രട്ടറിമാരായ ടി.വി. സോണി, എ.സി. ബേബിച്ചൻ, നിയോജക മണ്ഡലം പ്രസിഡന്റ് സി.വി. തോമസുകുട്ടി,
തോമസ് കുന്നപ്പള്ളി, ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി, ബേബി തുപ്പലഞ്ഞി, ജബോയ് കുഴിവേലി, റോയപ്പൻ കരിപ്പാപറന്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.