വൈ​ക്കം: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന വീ​ട്ട​മ്മ​യ്ക്കു പ​രി​ക്കേ​റ്റു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ​തോ​ട്ടി​ലേ​ക്ക് മ​റി​യാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.
തി​ങ്ക​ളാ​ഴ്ച രാ​ത്രി വൈ​ക്കം -ത​ല​യോ​ല​പ്പ​റ​മ്പ് റോ​ഡി​ൽ ചാ​ല​പ്പ​റ​മ്പ് പാ​ല​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം.

ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ വൈ​ക്ക​പ്ര​യാ​ർ സ്വ​ദേ​ശി​നി​യെ വൈ​ക്ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അപകടത്തിൽ കാ​റി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.