സ്കൂട്ടർ തട്ടിപ്പ്: സൗജന്യ നിയമസഹായവുമായി സിപിഐ
1513327
Wednesday, February 12, 2025 5:48 AM IST
പൊൻകുന്നം: പകുതി വിലയ്ക്ക് സ്കൂട്ടർ, തയ്യൽ മെഷീൻ, ലാപ് ടോപ്പ്, രാസവളം തുടങ്ങിയ തട്ടിപ്പിന് ഇരയായവർക്ക് സൗജന്യ നിയമ സഹായവുമായി സിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി. എലിക്കുളം, കാഞ്ഞിരപ്പള്ളി, ചിറക്കടവ്, പള്ളിക്കത്തോട്, മീനച്ചിൽ പഞ്ചായത്തിൽ ഉൾപ്പെട്ട തട്ടിപ്പിനിരയായ നൂറുകണക്കിന് സ്ത്രീകൾ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതിയുമായി എത്തിയതിന്റെ അടിസ്ഥാനത്തിലാണ് സാജന്യ നിയമ സഹായം നൽകുന്നത്.
കഴിഞ്ഞ ദിവസം 75 സ്ത്രീകൾ ഒരുമിച്ച് പൊൻകുന്നം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിക്കാർക്ക് പാർട്ടി ഭാരവാഹികളുമായി ബന്ധപ്പെട്ടാൽ നിയമ സഹായ സൗകര്യം ഏർപ്പാടാക്കുമെന്ന് മണ്ഡലം സെക്രട്ടറി അഡ്വ.എം.എ. ഷാജി പറഞ്ഞു. പണം തിരികെ ലഭിക്കുന്നതുവരെ സേവനം തുടരും. നിയമ സേവനത്തിന് നിയമജ്ഞരുടെ പാനൽ തയാറാക്കിയിട്ടുണ്ടെന്നും അറിയിച്ചു. ഫോൺ - 9447211713.
കൃപാസനം കെഎസ്ആർടിസി ബസ