സുരക്ഷിത ഇന്റര്‍നെറ്റ് ഉപയോഗം: ശില്പശാല നടത്തി
1513403
Wednesday, February 12, 2025 6:33 AM IST
കോട്ടയം: ജില്ലാ ഭരണകൂടവും നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററും (എന്‍ഐസി) ജില്ലാ പോലീസ് സൈബര്‍ സെല്ലും ചേര്‍ന്ന് സുരക്ഷിത ഇന്റര്‍നെറ്റ് ദിനം 2025 ശില്പശാല സംഘടിപ്പിച്ചു.
കളക്ടറേറ്റിലെ എന്‍ഐസി അക്കാദമിക് ഹാളില്‍ നടന്ന ശില്പശാല ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉദ്ഘാടനം ചെയ്തു. എന്‍ഐസി ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ കെ.ആര്. ധനേഷ് , സംസ്ഥാന ഐടി മിഷന് ജില്ലാ പ്രോജക്ട് മാനേജര്‍ സംഗീത് സോമന് എന്നിവര്‍ പങ്കെടുത്തു.
വിളിക്കാം 1930ലേക്ക്
സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള സൈബര്‍ തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ 1930 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാം. cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.
ജില്ലാ പോലീസ് ചീഫിന്റെ ഓഫീസിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലേക്ക് 9497976002 എന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നമ്പരിലേക്ക് വിളിച്ചും വിവരങ്ങള്‍ അറിയിക്കാം.