മൂവാറ്റുപുഴയിലേക്ക് കെപിപിഎല്ലിലെ മലിന ജലം: സിപിഎം സമരപ്രഖ്യാപന കൺവൻഷൻ നടത്തി
1513443
Wednesday, February 12, 2025 6:43 AM IST
തലയോലപ്പറമ്പ്: കെപിപിഎല്ലിൽനിന്ന് പുറന്തള്ളുന്ന മലിന ജലം കലർന്ന് മൂവാറ്റുപുഴയാർ മലിനമാകുന്നത് തടയാൻ കെപിപിഎൽ മാലിന്യ സംസ്കരണത്തിന് അത്യാധുനിക പ്ലാന്റ് നിർമിക്കണമെന്ന് മറവൻതുരുത്ത് ചുങ്കത്ത് സിപിഎമ്മിന്റെ നേതൃത്വത്തിൻ ചേർന്ന കൺവൻഷൻ ആവശ്യപ്പെട്ടു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ഹരികുമാർ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി ഡോ. സി.എം. കുസുമൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം കെ. ശെൽവരാജ്, ഏരിയ കമ്മിറ്റി അംഗങ്ങളായ പി.വി. ഹരിക്കുട്ടൻ, ടി.എസ്. താജു, കെ.എസ്. വേണുഗോപാൽ, ടി.എന്. സിബി, കെ.ബി. രമ, ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ, മറവൻതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. പ്രതാപൻ തുടങ്ങിയവർ പ്രസംഗിച്ചു.