കര്‍മ ഹി ധര്‍മ സിനിമ നിരോധിക്കണം: ഫ്രാന്‍സിസ് ജോര്‍ജ് എംപി
1513336
Wednesday, February 12, 2025 5:49 AM IST
യേശുക്രിസ്തുവിനെയും ക്രിസ്തു മതത്തെയും തെറ്റായി ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സനാതനി: കര്‍മ ഹി ധര്‍മ എന്ന ഒഡിയ സിനിമ നിരോധിക്കണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി ലോക്സഭയില്‍ ആവശ്യപ്പെട്ടു.
ശൂന്യവേളയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതങ്ങള്‍ തമ്മില്‍ സ്പര്‍ധയും വൈരാഗ്യവും വളര്‍ത്താന്‍ മാത്രം ഉപകരിക്കുന്ന ഈ സിനിമയ്ക്ക് എങ്ങനെ പ്രദര്‍ശനാനുമതി ലഭിച്ചുവെന്ന് അന്വേഷിക്കണം.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സര്ട്ടിഫിക്കേഷന് കട്ടക് ഓഫീസ് അനുമതി നിഷേധിക്കുകയും പിന്നീട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സര്‍ട്ടിഫിക്കേഷന്റെ മുംബൈ ഓഫീസ് അനുമതി നല്‍കുകയും ചെയ്തത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടു.