പാ​മ്പാ​ടി: മാ​ർ ഏ​ലി​യാ​സ് ദ​യ​റാ​യി​ലെ മാ​ർ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ ചാ​പ്പ​ലി​ൽ യോ​നാനി​വ്യയു​ടെ​യും ഇ​ഗ്നാ​ത്തി​യോ​സ് ഏ​ലി​യാ​സ് തൃ​തീ​യ​ൻ പാ​ത്രി​യ​ാർ​ക്കീ​സ് ബാ​വാ​യു​ടെ​യും ഓ​ർ​മ​പ്പെ​രു​ന്നാ​ൾ സം​യു​ക്ത​മാ​യി ഇ​ന്ന് ആ​ച​രി​ക്കും.

രാ​ത്രി ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, ആ​ശീ​ർ​വാ​ദം. ഗീ​വ​ർ​ഗീ​സ് മാ​ർ ദി​വ​ന്നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വ​വും ഫാ. ​മാ​ത്യൂ​സ്, ഫാ. ​ജോ​സ​ഫ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വ​വും വ​ഹി​ക്കും.