ആഴ്ചച്ചന്തയുമായി മഴവിൽ റെസിഡന്റ്സ് അസോസിയേഷൻ
1513285
Wednesday, February 12, 2025 5:31 AM IST
ഈരാറ്റുപേട്ട: റെസിഡന്റ്സ് അസോസിയേഷന്റെ ആ ഭിമുഖ്യത്തിലുള്ള കോട്ടയം ജില്ലയിലെ ആദ്യത്തെ ആഴ്ചച്ചന്ത പ്രവർത്തനം ആരംഭിച്ചു. കൃഷി വകുപ്പുമായി സഹകരിച്ച് നടയ്ക്കൽ കുഴിവേലി മഴവിൽ റെസിഡന്റ്സ് അസോസിയേഷനാണ് ആഴ്ചച്ചന്ത ആരംഭിച്ചത്.
എല്ലാ വ്യാഴാഴ്ച തോറും പ്രവർത്തിക്കുന്ന ചന്തയിൽനിന്ന് കർഷകർ ഉത്പാദിപ്പിക്കുന്ന പച്ചക്കറി ഉൾപ്പെടെയുള നാടൻ ഉത്പന്നങ്ങൾ ലഭിക്കും . ഈരാറ്റുപേട്ട നഗരസഭാ വൈസ് ചെയർമാൻ അഡ്വ. വി.എം. മുഹമ്മദ് ഇല്യാസ് ആഴ്ചച്ചന്ത ഉദ്ഘാടനം ചെയ്തു. കൗൺസിലർ റൂബിന നാസർ അധ്യക്ഷത വഹിച്ചു.