ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷൻ സമ്മേളനം
1513452
Wednesday, February 12, 2025 6:53 AM IST
ചങ്ങനാശേരി: അഖിലകേരള ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന് ചങ്ങനാശേരി യൂണിറ്റ് ആറാം വാര്‍ഷിക സമ്മേളനം ഡോക്ടേഴ്സ് ടവര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് റോയി ചെറ്റക്കാട് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖന്, സംസ്ഥാന പ്രസിഡന്റ് ടോമി ഈപ്പന്, അഡ്വ. ജാനി ബാവ, സാജു ജോസഫ്, ഡോ. ജോര്‍ജ് പീടിയേക്കല്‍, ജോസുകുട്ടി കുളങ്ങര, ജോണ്‍ കാവാലം, മനോജ് രാജേശ്വരി എന്നിവര്‍ പ്രസംഗിച്ചു.