എസ്ബി കോളജില്‍ കേന്ദ്ര ബജറ്റ് പ്രഭാഷണം
1513453
Wednesday, February 12, 2025 6:53 AM IST
ചങ്ങനാശേരി: സെന്റ് ബര്‍ക്ക്മാന്‍സ് കോളജ് സാമ്പത്തികശാസ്ത്ര വിഭാഗവും ദീപികയും ചേര്‍ന്ന് മൂന്നാമത് പ്രഫ. ജോര്‍ജ് ജോസഫ് അനുസ്മരണ ബജറ്റ് പ്രഭാഷണം സംഘടിപ്പിച്ചു. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി മുന്‍ പ്രഫസറും കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ഡെവലപ്മെന്റിലെ പ്രഫസറുമായ ഡോ. ബിശ്വജിത് ധര് പ്രഭാഷണം നടത്തി.
കോളജിലെ കാവുകാട്ട് ഹാളില്‍ നടന്ന സമ്മേളത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ ഫാ. റെജി പി. കുര്യന് അധ്യക്ഷത വഹിച്ചു. വകുപ്പ് അധ്യക്ഷന്‍ ഡോ. ഷിനു വര്‍ക്കി, ഡോ. ജെറില്‍ ടോം, ഡോ. ഗീവര്‍ഗീസ് എം. തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ബജറ്റ് വിശകലന മത്സരത്തില്‍ സമ്മാനാര്‍ഹരായവര്‍ക്ക് പുരസ്കാരങ്ങളും വിതരണം ചെയ്തു.