ലോറിയിൽ കയറ്റുന്നതിനിടെ തടി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു
1513335
Wednesday, February 12, 2025 5:49 AM IST
ഗാന്ധിനഗർ: മിനിലോറിയിൽ തടി കയറ്റുന്നതിനിടെ തടി ദേഹത്ത് വീണ് ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. പത്തനംതിട്ട ആനിക്കാട് മുള്ളങ്കുഴി രവികുമാർ (55) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ഹനുമാൻകുന്നിൽ വച്ചാണ് അപകടമുണ്ടായത്. രവികുമാർ മിനി ലോറിയിൽ കയറിനിന്ന് തടി കയറ്റുന്നതിനിടെ കാൽ തെന്നിവീഴുകയും തുടർന്ന് തടി ദേഹത്തേക്ക് പതിക്കുകയുമായിരുന്നു. സംഭവത്തിൽ ഗുരുതര പരിക്കേറ്റ രവികുമാറിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 11.30ഓടെ മരിച്ചു. കീഴ്വായ്പൂർ പോലീസ് മേൽ നടപടി സ്വീകരിച്ച ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.