കോ​ട്ട​യം: കേ​ര​ള​ത്തി​ല്‍ പു​തു​താ​യി തു​ട​ങ്ങാ​ന്‍ ധാ​ര​ണ​യാ​യി​രി​ക്കു​ന്ന സ്വ​കാ​ര്യ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​ക​ണ​മെ​ന്നും ഫീ​സ് നി​ര്‍​ണ​യ​ത്തി​ലും നി​യ​മ​ന​ങ്ങ​ളി​ലു​മ‌​ട​ക്കം സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ക്ക് സ്വാതന്ത്ര്യം ല​ഭി​ച്ചാ​ല്‍ അ​ത് വി​ദ്യാ​ഭ്യാ​സ ക​ച്ച​വ​ട​ത്തി​ലേ​ക്ക് വ​ഴി​വ​യ്ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും കെ​എ​സ്‌​സി-​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബ്രൈ​റ്റ് വ​ട്ട​നി​ര​പ്പി​ല്‍. കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് പു​ത്ത​ന്‍ ഉ​ണ​ര്‍​വ് ന​ല്‍​കാ​ന്‍ സാ​ധി​ക്കു​ന്ന ഈ ​വി​ദ്യാ​ഭ്യാ​സ ന​യ​ത്തെ കെ​എ​സ്‌​സി​-എം സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണ്.