സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം: ഡീൻ കുര്യാക്കോസ് എംപി
1513329
Wednesday, February 12, 2025 5:48 AM IST
മുണ്ടക്കയം ഈസ്റ്റ്: വന്യമൃഗശല്യം ഏറ്റവും രൂക്ഷമായത് ഇടുക്കി ജില്ലയിലാണ്. എന്നാൽ വിഷയത്തിൽ സർക്കാർ വേണ്ട പരിഗണന നൽകുന്നില്ലെന്നും വന്യജീവി ആക്രമണം തടയുവാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ഡീൻ കുര്യാക്കോസ് എംപി കുറ്റപ്പെടുത്തി.
വന്യമൃഗ ശല്യം കൂടുതലുള്ള രണ്ട് സ്ഥലങ്ങളെ മാത്രമാണ് സർക്കാർ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. വന്യമൃഗ ശല്യം അതിരൂക്ഷമായ പല മേഖലകളെയും സർക്കാർ ഒഴിവാക്കിയിരിക്കുകയാണെന്നും ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിൽ വലിയ വീഴ്ചയാണ് സർക്കാർ വരുത്തുന്നതെന്നും ഡീൻ കുര്യാക്കോസ് എംപി ആരോപിച്ചു.