പൊ​ൻ​കു​ന്നം: ചി​റ​ക്ക​ട​വ് വ​ട​ക്കും​ഭാ​ഗം മ​ഹാ​ദേ​വ വേ​ല​ക​ളി​സം​ഘ​ത്തി​ൽ പു​തി​യ​താ​യി വേ​ല​ക​ളി അ​ഭ്യ​സി​ച്ച കു​ട്ടി​ക​ളു​ടെ അ​ര​ങ്ങേ​റ്റം ന​ട​ത്തി. 42 ബാ​ല​ന്മാ​രാ​ണ് ക​ല്ലാ​ര ക​ള​രി​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ഇ​രി​ക്കാ​ട്ട് എ.​ആ​ർ. കു​ട്ട​പ്പ​ൻ നാ​യ​രു​ടെ​യും ക​ല്ലൂ​ർ​ക്ക​രോ​ട്ട് ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​രു​ടെ​യും ശി​ക്ഷ​ണ​ത്തി​ലാ​ണി​വ​ർ അ​ഭ്യ​സി​ച്ച​ത്.

ചി​റ​ക്ക​ട​വ് മ​ഹാ​ദേ​വ​ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​ന് ശേ​ഷ​മാ​ണ് ക​ള​രി​യി​ൽ അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ​ത്. വെ​ള്ള​മു​ണ്ടും അ​തി​നു​മേ​ൽ ചു​വ​ന്ന അ​ര​പ്പ​ട്ട​യും ചു​വ​ന്ന തൊ​പ്പി​യും ധ​രി​ച്ച് പ​രി​ച​യും ചു​രി​ക​യു​മേ​ന്തി ഇ​വ​ർ ചു​വ​ടു​വ​ച്ചു. ചി​റ​ക്ക​ട​വ് മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ എ​ട്ടാം​ഉ​ത്സ​വ​ത്തി​ന് വൈ​കു​ന്നേ​രം തി​രു​മു​മ്പി​ൽ വേ​ല അ​വ​ത​രി​പ്പി​ക്കും. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ പ​രി​ശീ​ല​നം നേ​ടി​യ​വ​ർ ഉ​ൾ​പ്പെ​ടെ എ​ൺ​പ​തി​ലേ​റെ ബാ​ല​ന്മാ​ർ ഉ​ത്സ​വ വേ​ല​ക​ളി​ക്കു​ണ്ടാ​വും.