അരുവിത്തുറ കോളജിൽ "പ്രയുക്തി 2025' തൊഴിൽമേള
1496138
Friday, January 17, 2025 11:25 PM IST
അരുവിത്തുറ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും നാഷണൽ എംപ്ലോയ്മെന്റ് സർവീസും അരുവിത്തുറ കോളജും സംയുക്തമായി മുപ്പതോഓളം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽമേള "പ്രയുക്തി 2025' 25നു കോളജിൽ നടത്തും.
പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി, പിജി തുടങ്ങി വിദ്യാഭ്യാസ യോഗ്യതയുള്ള 40 വയസിൽ താഴെ പ്രായമുള്ള യുവജനങ്ങൾക്ക് ഇന്റർവ്യൂവിൽ പങ്കെടുത്ത് വിവിധ കമ്പനികളിൽ ജോലി നേടാവുന്നതാണ്. ബാങ്കിംഗ്, ഫിനാൻസ്, ഐടി, ടൂറിസം, റീട്ടെയിൽ, ഓട്ടോമൊബൈൽ, ഹോസ്പിറ്റാലിറ്റി തുടങ്ങി നിരവധി മേഖലകളിലെ കമ്പനികൾ മേളയിൽ പങ്കെടുക്കും.
25നു രാവിലെ 9.30ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ആന്റോ ആന്റണി എംപി മേള ഉദ്ഘാടനം ചെയ്യും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബയോഡേറ്റായും സർട്ടിഫിക്കറ്റിന്റെ കോപ്പികളുമായി കോളജിൽഎത്തണം. ഫോൺ: 9447028664.