മലയോര സംരക്ഷണ പ്രചാരണ ജാഥ: സ്വാഗതസംഘ രൂപീകരണം 20ന്
1496133
Friday, January 17, 2025 11:25 PM IST
മുണ്ടക്കയം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന മലയോര സംരക്ഷണ പ്രചാരണ ജാഥയുടെ വിജയത്തിനായി 20ന് സ്വാഗതസംഘം രൂപീകരിക്കാൻ യുഡിഎഫ് മുണ്ടക്കയം നേതൃയോഗം തീരുമാനിച്ചു. യുഡിഎഫ് കൺവീനർ എം.എം. ഹസൻ അധ്യക്ഷത വഹിക്കും. ഫെബ്രുവരി നാലിനാണ് മലയോര സംരക്ഷണ പ്രചാരണം എത്തുക. മുണ്ടക്കയത്തു നടന്ന യുഡിഎഫ് നേതൃയോഗത്തിന് നിയോജക മണ്ഡലം കൺവീനർ പ്രകാശ് പുളിക്കൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായി യോഗം ഉദ്ഘാടനം ചെയ്തു.
കെപിസിസി ജനറൽ സെക്രട്ടറി പി.എ. സലിം മുഖ്യപ്രഭാഷണം നടത്തി. ജോജി വാളിപ്ലാക്കൽ, റോയി കപ്പലുമാക്കൽ, സിജു കൈതമറ്റം, കെ.എസ്. രാജു, ടി.സി. സെയ്ദ് മുഹമ്മദ്, ഷാജി അറത്തയിൽ, ടി.ടി. സാബു, ബി. ജയചന്ദ്രൻ, ബോബി കെ. മാത്യു എന്നിവർ പ്രസംഗിച്ചു.