തിരുനാളാഘോഷം
1496135
Friday, January 17, 2025 11:25 PM IST
അരുവിത്തുറ ഫൊറോന പള്ളിയിൽ
അരുവിത്തുറ: സെന്റ് ജോർജ് ഫൊറോന പള്ളിയിൽ പരിശുദ്ധ മർത്ത്മറിയത്തിന്റെ ദർശനത്തിരുനാളും മകര തിരുനാളും ഇന്നും നാളെയും ആഘോഷിക്കും. ഇന്നു രാവിലെ 5.30ന് വിശുദ്ധ കുർബാന, മാതാവിന്റെ നൊവേന, 6.30ന് കൊടിയേറ്റ് , വിശുദ്ധ കുർബാന, 7.30ന് വിശുദ്ധ കുർബാന. വൈകുന്നേരം അഞ്ചിന് തിരുനാൾ കുർബാന, ജപമാല പ്രദക്ഷിണം. നാളെ രാവിലെ 5.30നും 6.45നും എട്ടിനും 9.30 നും 11.30 നും വിശുദ്ധ കുർബാന. വൈകുന്നേരം 4.30ന് തിരുനാൾ കുർബാന, ആറിന് പ്രദക്ഷിണം, സ്നേഹവിരുന്ന്.
ഭരണങ്ങാനം ഫൊറോന പള്ളിയിൽ
ഭരണങ്ങാനം: സെന്റ് മേരീസ് പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസ് സഹദയുടെ തിരുനാള്‍ 19 മുതല്‍ 21 വരെ ആഘോഷിക്കും.19നു രാവിലെ എട്ടിന് കൊടിയേറ്റ്. രാവിലെ 5.30നും 6.45നും 8.15നും പത്തിനും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന. ആറിന് പന്തല്‍ പ്രദക്ഷിണം. 20നു രാവിലെ ആറിനും 7.15നും വൈകുന്നേരം 4.30നും വിശുദ്ധ കുര്‍ബാന. 5.45ന് പ്രദക്ഷിണം. 21നു രാവിലെ ആറിനും 7.15 നും പത്തിനും വിശുദ്ധ വിശുദ്ധ കുര്‍ബാന. 11.30നു പ്രദക്ഷിണം.
മണ്ണയ്ക്കനാട് പള്ളിയിൽ
മണ്ണയ്ക്കനാട്: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. തുടർന്ന് ഫാ. മിഥുൻ തടിയനാനിക്കൽ സിഎംഐ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി. ഇന്ന് 6.30ന് വിശുദ്ധ കുർബാന. രണ്ടിന് ദേശകഴുന്ന് എഴുന്നള്ളിപ്പ്. നാലിന് ഫാ. ദേവസ്യാച്ചൻ വട്ടപ്പലം വിശുദ്ധ കുർബാന അർപ്പിക്കും. 5.45ന് വളകുഴി കപ്പേളയിലേക്ക് പ്രദക്ഷിണം. ഫാ. തോമസ് ഒലായത്തിൽ സന്ദേശം നൽകും. സമാപനാശീർവാദത്തെതുടർന്ന് ആകാശവിസ്മയം. ഏഴിന് ഗാനമേള.