മ​ര​ങ്ങാ​ട്ടു​പി​ള്ളി: സെ​ന്‍റ് തോ​മ​സ് ഹൈ​സ്‌​കൂ​ളി​ലെ മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​തേ​ണ്‍ ഇ​ന്ത്യ സ​യ​ന്‍​സ് ഫെ​യ​റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 21 മു​ത​ല്‍ 26 വ​രെ പോ​ണ്ടി​ച്ചേ​രി​യി​ല്‍ ന​ട​ക്കു​ന്ന സ​തേ​ണ്‍ ഇ​ന്ത്യ സ​യ​ന്‍​സ് ഫെ​യ​റി​ലേ​ക്കാ​ണ് സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​ക​ളാ​യ മി​ന്ന ആ​ന്‍ നി​ജോ​യി​യും സെ​ബ്രീ​ന സി​വി​യും ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി അ​ല്‍​വീ​ന ജോ​മോ​നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

മി​ന്നാ​യും സെ​ബ്രീ​ന​യും ഗ്രൂ​പ്പി​ന​ത്തി​ലും അ​ല്‍​വീ​ന വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ലു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. സ​തേ​ണ്‍ ഇ​ന്ത്യ സ​യ​ന്‍​സ് ഫെ​യ​റി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​ത് മ​ര​ങ്ങാ​ട്ടു​പി​ള്ളി സെ​ന്‍റ് തോ​മ​സ് സ്‌​കൂ​ളാ​ണ്.

ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ ആ​ല​പ്പു​ഴ​യി​ല്‍ ന​ട​ന്ന സം​സ്ഥാ​ന ശാ​സ്ത്ര​മേ​ള​യി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൂ​ന്നു​പേ​രും ദേ​ശീ​യ മ​ത്സ​ര​ത്തി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. കൂ​ട്ടു​കാ​രി ഡെ​വീ​ന സി​ബി​യു​മാ​യി ചേ​ര്‍​ന്ന് ത​യാ​റാ​ക്കി​യ തൂ​ണു​ക​ളി​ലൂ​ടെ മാ​ത്രം ഓ​ടു​ന്ന ച​ക്ര​ങ്ങ​ള്‍ ഇ​ല്ലാ​ത്ത പാ​ള​ങ്ങ​ള്‍ ഇ​ല്ലാ​ത്ത മെ​ട്രോ​യു​ടെ വ​ര്‍​ക്കിം​ഗ് മോ​ഡ​ലാ​ണ് അ​ല്‍​വീ​ന ജോ​മോ​ന്‍ ദേ​ശീ​യ മ​ത്സ​ര​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഊ​ര്‍​ജ​ലാ​ഭ​വും പ​രി​സ​ര മ​ലി​നീ​ക​ര​ണ​ത്തി​ലെ കു​റ​വും നി​ര്‍​മാ​ണ​ച്ചെ​ല​വി​ലെ കു​റ​വും ഇ​തി​ന്‍റെ മേ​ന്മ​ക​ളാ​യി അ​ല്‍​വീ​ന പ​റ​യു​ന്നു. സം​സ്ഥാ​ന ശാ​സ്ത്ര​മേ​ള​യി​ല്‍ ഏ​റെ പ്രാ​ധാ​ന്യം ല​ഭി​ച്ച​താ​യി​രു​ന്നു ഇ​വ​രു​ടെ പാ​ള​ങ്ങ​ള്‍ ഇ​ല്ലാ​ത്ത മെ​ട്രോ.

ഫി​സി​ക്‌​സി​ലെ ഇ​ല​ക്‌​ട്രോ മാ​ഗ്‌​നി​റ്റി​സ​ത്തി​ലെ ത​ത്വ​ങ്ങ​ള്‍ ഒ​രു പാ​ര്‍​ക്ക് രൂ​പ​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കാ​നാ​ണ് സെ​ബ്രീ​ന​യും മി​ന്നാ​യും ഒ​രു​ങ്ങു​ന്ന​ത്. ഇ​രു​വ​രും ര​ണ്ടാം വ​ട്ട​മാ​ണ് സ​തേ​ണ്‍ ഇ​ന്ത്യ സ​യ​ന്‍​സ് ഫെ​യ​റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​തോ​ടെ ഈ ​വ​ര്‍​ഷം വി​വി​ധ ശാ​സ്ത്ര മ​ത്സ​ര​ങ്ങ​ളി​ലാ​യി അ​ഞ്ചു കു​ട്ടി​ക​ളെ ദേ​ശീ​യ ത​ല​ത്തി​ല്‍ മ​ത്സ​രി​പ്പി​ച്ച സ്‌​കൂ​ള്‍ എ​ന്ന പേ​രും സ്‌​കൂ​ളി​നെ തേ​ടി​യെ​ത്തു​ക​യാ​ണ്.

സ്‌​കൂ​ളി​ലെ ശാ​സ്ത്ര അ​ധ്യാ​പ​ക​രാ​യ ജോ​ബി​ന്‍ ജോ​സ്, ഇ.​ജെ. ജ​യിം​സ്, ജെ​യി​ന്‍ മേ​രി അ​ഗ​സ്റ്റി​ന്‍ എ​ന്നി​വ​രാ​ണ് കു​ട്ടി​ക​ളെ ദേ​ശീ​യ മ​ത്സ​ര​ത്തി​ന് ഒ​രു​ക്കു​ന്ന​ത്. ദേ​ശീ​യ​ത​ല​ത്തി​ല്‍ വ​രെ സ്‌​കൂ​ളി​ന്‍റെ പേ​ര് എ​ത്തി​ച്ച കു​ട്ടി​ക​ളെ മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ് ഞാ​റ​ക്കാ​ട്ടി​ല്‍, ഹെ​ഡ്മി​സ്ട്ര​സ് ലി​ന്‍റ എ​സ്. പു​തി​യാ​പ​റ​മ്പി​ല്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് റോ​ബി​ന്‍ ക​രി​പ്പാ​ത്ത് എ​ന്നി​വ​ര്‍ അ​ഭി​ന​ന്ദിച്ചു.