വിദ്യാര്‍ഥിയെ സഹപാഠികള്‍ ഉപദ്രവിച്ചതായി പരാതി
1496139
Friday, January 17, 2025 11:25 PM IST
പാലാ: സ്കൂള്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ ഉപദ്രവിച്ചതായി പരാതി. പാലായിലെ ഒരു സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെയാണ് ക്ലാസിലുള്ള മറ്റു വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഉപദ്രവിച്ചതെന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.
വിദ്യാര്‍ഥിയുടെ വസ്ത്രം ഊരി മാറ്റുകയും അതു വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തുവെന്നു പരാതിയില്‍ പറയുന്നു. വിദ്യാര്‍ഥിയുടെ നഗ്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നതോടെ വിദ്യാര്‍ഥിയുടെ പിതാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷം നടപടി എടുക്കുമെന്ന് പോലീസ് പറഞ്ഞു.
പോലീസിലും ബന്ധപ്പെട്ടവര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു. വിദ്യാര്‍ഥിയെ ഉപദ്രവിച്ചെന്ന പരാതിയില്‍ മന്ത്രി വീണാ ജോര്‍ജ് വനിത ശിശു വികസന വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.