യൂത്ത് കോണ്‍ഗ്രസിന്റെ ധര്‍ണ വികസന വിരുദ്ധം: യൂത്ത് ഫ്രണ്ട്-എം
1494929
Monday, January 13, 2025 7:09 AM IST
ചങ്ങനാശേരി: ജാള്യത മറയ്ക്കാനാണ് യൂത്ത് കോണ്‍ഗ്രസിന്റെ കെഎസ്ആര്‍ടിസി മാര്‍ച്ച് സമരമെന്ന് യൂത്ത് ഫ്രണ്ട് -എം ചങ്ങനാശേരി നിയോജകമണ്ഡലം കമ്മറ്റി ആരോപിച്ചു. കോടികളുടെ വികസന പദ്ധതി അടുത്തയാഴ്ച നിര്‍മാണം ആരംഭിക്കാനിരിക്കെ സമരം നടത്തുന്നത് സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ്.
ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ തകര്‍ന്നുകിടക്കുന്ന റെയില്‍വേ സ്റ്റേഷന് അനുബന്ധ റോഡുകള്‍ നന്നാക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ആദ്യം എംപി ക്കെതിരേയാണ് സമരം നടത്തേണ്ടിയിരുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് ജോസഫ് കളത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഡിനു ചാക്കോ ഉദ്ഘാടനം ചെയ്തു. റോണി വലിയപറമ്പില്‍, സെബിന് പുത്തന്‍പുരയ്ക്കല്‍, ജോബിന് ജയിംസ് കുറ്റിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.