തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം തെറ്റി കടകളിലേക്ക് പാഞ്ഞുകയറി
1494981
Monday, January 13, 2025 11:53 PM IST
എരുമേലി: ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം തെറ്റി ടൗൺ റോഡിൽ രാത്രിയിൽ രണ്ട് കടകളിലേക്ക് പാഞ്ഞുകയറി. എരുമേലി സെന്റ് തോമസ് സ്കൂൾ ജംഗ്ഷനിൽ ഫെഡറൽ ബാങ്ക് എടിഎമ്മിന്റെ സമീപത്തെ കടകളിലേക്കാണ് കാർ ഇടിച്ചുകയറിയത്.
കട ഉടമ എരുമേലി ആമക്കുന്ന് സ്വദേശി റബീസ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഡ്രൈവർക്ക് നിസാര പരിക്കേറ്റു. ഇന്നലെ രാത്രിയിലാണ് സംഭവം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം. കടയിൽ ഇരുന്ന റബീസ് കടയ്ക്കുള്ളിൽ സാധനം എടുക്കാൻ നീങ്ങിയപ്പോൾ റബീസ് ഇരുന്ന ഭാഗത്തേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. തൊട്ടടുത്ത പഴക്കടയും അപകടത്തിൽ തകർന്നു.