ചങ്ങനാശ്ശേരി: അസംപ്ഷൻ കോളേജിലെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തിൽ മീഡിയ ഫെസ്റ്റ് വോയിസ്‌ '25 നടത്തി. ജനുവരി 7ന് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടി വൈസ് പ്രിൻസിപ്പൽ ഡോ. റാണി മരിയ തോമസ് ഉദ്ഘാടനം ചെയ്തു.

മാറുന്ന ലോകത്തിൽ മാധ്യമങ്ങളുടെ ഉത്തരവാദിത്വം വലുതാണ്. അതുകൊണ്ട് തന്നെ വാർത്തമാനകാലത്തു ഇത്തരത്തിലുള്ള മീഡിയ ഫെസ്റ്റുകൾ അനിവാര്യമാണെന്നും അവർ അഭിപ്രായപെട്ടു.കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിഭാഗം മേധാവി റവ. ഫാദർ. ബിജു കാഞ്ചിക്കൽ ചടങ്ങിൽ അധ്യക്ഷനായി.

സ്പോട് ഫോട്ടോഗ്രാഫി,ന്യൂസ്‌ റീഡിങ് കോമ്പറ്റിഷൻ, അഡ്വർടൈസിങ് ഗെയിം, സ്പോട് ഡാൻസ് തുടങ്ങി നിരവധി മത്സരങ്ങൾ ഫെസ്റ്റിന്റെ ഭാഗമായി നടത്തി.വിവിധ കോളേജുകളിൽ നിന്നായി നൂറിൽ അധികം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു.