പുഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ തിരുനാൾ
1494935
Monday, January 13, 2025 10:37 PM IST
പുഞ്ചവയൽ: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകമറിയത്തിന്റെയും തിരുനാൾ 16 മുതൽ 19 വരെ നടക്കുമെന്ന് വികാരി ഫാ. മാത്യു പുത്തൻപറമ്പിൽ അറിയിച്ചു. 16നു വൈകുന്നേരം നാലിന് കൊടിയേറ്റ്, വിശുദ്ധ കുർബാന, 6.30ന് നാടകം.
17നു വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, ആറിന് സെമിത്തേരി സന്ദർശനം, 6.30ന് വാഹന വെഞ്ചെരിപ്പ്. 18നു രാവിലെ 6.30ന് നൊവേന, വിശുദ്ധ കുർബാന, എട്ടിന് തിരുസ്വരൂപ പ്രതിഷ്ഠ, വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, 6.15ന് പാക്കാനം പന്തലിലേക്ക് പ്രദക്ഷിണം, രാത്രി എട്ടിന് ടൗൺ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, 9.15ന് ആകാശ വിസ്മയം.
19നു രാവിലെ ഏഴിന് വിശുദ്ധ കുർബാന, പത്തിന് തിരുനാൾ കുർബാന, ഉച്ചയ്ക്ക് 12ന് കുരിശടി ചുറ്റി പ്രദക്ഷിണം, ഒന്നിന് സ്നേഹവിരുന്ന്, വൈകുന്നേരം 6.30ന് കലാസന്ധ്യ.