കെഇ ട്രോഫി വോളിബോൾ ടൂർണമെന്റ്: ജിഎച്ച്എസ്എസ് കണ്ണൂരും സിജെഎംഎ എച്ച്എസ്എസ് വരന്തരപ്പിള്ളിയും ജേതാക്കൾ
1494948
Monday, January 13, 2025 11:52 PM IST
മാന്നാനം: കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന കെഇ ട്രോഫി ഓൾ കേരള ഇന്റർ സ്കൂൾ വോളിബോൾ ടൂർണമെന്റിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ജിഎച്ച്എസ്എസ് കണ്ണൂരും ആൺകുട്ടികളുടെ വിഭാഗത്തിൽ സിജെഎംഎ എച്ച്എസ്എസ് വരാന്തരപ്പിള്ളിയും ജേതാക്കളായി.
ഫൈനൽ മത്സരങ്ങളിൽ ജി എച്ച്എസ്എസ് കണ്ണൂർ, സെന്റ് മേരീസ് എച്ച്എസ്എസ് വയനാടിനെയും (27-25, 25-19, 21-25, 15-25, 8-15) സിജെഎംഎ എച്ച്എസ്എസ് വരന്തരപ്പിള്ളി, ശ്രീദുർഗാവിലാസം എച്ച്എസ്എസ് പേരമംഗലത്തെയും (23-25, 23-25, 25-21, 26-24,9-15) പരാജയപ്പെടുത്തിയാണ് ജേതാക്കളായത്.
മാന്നാനം സെന്റ് ജോസഫ്സ് ആശ്രമം പ്രിയോർ റവ. ഡോ. കുര്യൻ ചാലങ്ങാടി സിഎംഐ അധ്യക്ഷത വഹിച്ച സമാപന യോഗത്തിൽ സംവിധായകൻ പ്രസാദ് വാളച്ചേരിൽ മുഖ്യാതിഥിയായിരുന്നു. പാലാ ചാവറ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. സാബു കൂടപ്പാട്ട് സിഎംഐ, കെഇ റസിഡൻസ് പ്രിഫക്റ്റ് ഫാ. ഷൈജു സേവ്യർ സിഎംഐ, പിടിഎ പ്രസിഡന്റ് ജയ്സൺ ജോസഫ്, വൈസ് പ്രസിഡന്റ് ഡോ. ഇന്ദു പി. നായർ തുടങ്ങിയവർ പ്രസംഗിച്ചു. വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡും സമ്മാനിച്ചു.