അധ്യാപകര്‍ തലമുറകള്‍ക്ക് സത്യം പകരുന്നവര്‍: ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്
1494928
Monday, January 13, 2025 7:09 AM IST
കുറുമ്പനാടം: അസത്യം പ്രചരിപ്പിക്കപ്പെടുകയും ഭരിക്കപ്പെടുകയും ചെയ്യുന്ന കാലഘട്ടത്തില്‍ തലമുറകളെ സത്യത്തിലേക്കു നയിക്കാനുള്ള ഉത്തരവാദിത്വം അധ്യാപകര്‍ക്കുണ്ടെന്ന് മാവേലിക്കര ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്.
കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ 104-ാമത് വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. സ്കൂള്‍ മാനേജര്‍ റവ.ഡോ. ജോബി കറുകപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ചങ്ങനാശേരി അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. മനോജ് കറുകയില്‍ മുഖ്യപ്രഭാഷണം നടത്തുകയും ഉപഹാരങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു.
ബിന്ദു ആന്‍ ജോസഫ്, സാജന് അലക്സ്, അന്നമ്മ ദേവസ്യാ എന്നീ അധ്യാപകരാണ് ഈ വര്‍ഷം സ്കൂളില്‍നിന്നു വിരമിക്കുന്നത്. മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പന്, വാര്‍ഡ് മെംബര്‍ രമ്യാ റോയ്, അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കൻഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷൈരാജ് വര്‍ഗീസ്, പ്രിന്‍സിപ്പല്‍ ജയിംസ് കെ. മാളിയേക്കല്‍,
ഹെഡ്മാസ്റ്റര് എം.സി. മാത്യു, പിടിഎ പ്രസിഡന്റ് ജയ്സണ്‍ ചെറിയാന്, സ്റ്റാഫ് സെക്രട്ടറി ബിബി പി. പോള്‍, അധ്യാപക പ്രതിനിധികളായ ജോണിയ ഗ്രേയ്സ് ജോസഫ്, പി.ജെ. ഷൈനിച്ചന്, സുനിത മേരി ഏബ്രഹാം, വിദ്യാര്‍ഥി പ്രതിനിധി സ്നേഹ മരിയ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.