പ്ലാസിഡ് വിദ്യാവിഹാര്‍ വാര്‍ഷികം "സ്വരലയ-2025'
1494931
Monday, January 13, 2025 7:12 AM IST
ചെത്തിപ്പുഴ: പ്ലാസിഡ് വിദ്യാവിഹാര്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളിന്റെ 36-ാമതു വാര്‍ഷികാഘോഷ പരിപാടി സ്വരലയ-2025 നടത്തി. ക്രിസ്തുജ്യോതി ഗ്രൂപ്പ് മാനേജര്‍ റവ. ഡോ. തോമസ് കല്ലുകളം സിഎംഐയുടെ അധ്യക്ഷതയില്‍ പ്രശസ്ത മജീഷ്യനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു.
ജോബ് മൈക്കിള്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഫാ. സ്കറിയ എതിരേറ്റ്, പിടിഎ പ്രസിഡന്റ് മനോജ് പാലാത്ര, പൂര്‍വ വിദ്യാര്‍ഥികളായ അല്‍ ജമീല, അജ്മല്‍ സാബു, ദേവാനന്ദ് പി., മാര്‍ഗംകളി കലാകാരന് ടോമി ചാക്കോ എന്നിവരെ ആദരിച്ചു.