പുതുവേലിയിൽ പഞ്ചായത്തിന്റെ ഓപ്പൺ ജിം
1494985
Monday, January 13, 2025 11:53 PM IST
വെളിയന്നൂർ: ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പുതുവേലി ജനകീയ ആരോഗ്യകേന്ദ്രത്തിൽ ഓപ്പൺ ജിം പ്രവർത്തനം ആരംഭിച്ചു.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജിനി സിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സണ്ണി പുതിയിടം, ജോമോൻ ജോണി, അംഗങ്ങളായ ജിൽസൺ ജേക്കബ്, തങ്കമണി ശശി, ഉഷ സന്തോഷ്, ജിമ്മി ജയിംസ് എന്നിവർ പ്രസംഗിച്ചു.
ഗ്രാമ പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഉയർന്ന ഗുണനിലവാരമുള്ള ഉപകരണങ്ങളോടെയാണ് ഓപ്പൺ ജിം സ്ഥാപിച്ചത്.